കുന്നംകുളം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുന്നംകുളം നോർത്ത് യൂണിറ്റ് ഒക്ടോബർ 16 മുതൽ ഒക്ടോബർ 30 വരെ കാണിപ്പയ്യൂർ, കിഴൂർ, ചൊവ്വന്നൂർ തിരുത്തിക്കാട്, കുന്നംകുളം, കക്കാട് എന്നീ മേഖലകളിൽ നടത്തിയ കുടുംബ സംഗമങ്ങൾ സമാപിച്ചു.
വിവിധ സംഗമങ്ങൾ ജില്ലാ ജോ.. സെക്രട്ടറി മെജോ ബ്രൈറ്റ് ബ്ലോക്ക് സെക്രട്ടറി സി.ജി ജോബ് രാജ് പ്രസിഡണ്ട് എം.കെ സുകുമാരൻ എന്നിവർ ഉദ്ഘടാനം ചെയ്തു. വിവിധ കുടുംബ സംഗമങ്ങളിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു.
യൂണിറ്റ് പ്രസി: എം.എ വേലായുധൻ സെക്രട്ടറി ഡെന്നീസ് മങ്ങാട് പി.കെ വേലു ടി.കെ ജാനകി കെ.എം സൂസന്ന എന്നിവർ നേതൃത്വം നൽകി. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
