NCT
KeralaNewsThrissur News

കേച്ചേരിയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറിയിൽ നിന്ന് 8 പവൻ സ്വർണം കവർന്നു.

കുന്നംകുളം : കേച്ചേരിയിൽ വൻ സ്വർണ്ണ കവർച്ച. ജ്വല്ലറിയിൽ നിന്ന് 8 പവൻ സ്വർണ്ണം കവർന്നു. ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേച്ചേരി വടക്കാഞ്ചേരി റോഡിലെ പോൾ ജ്വല്ലറിയിൽ നിന്നാണ് സ്വർണ്ണം കവർന്നത്.

തിങ്കളാഴ്ച വൈകിട്ട് രണ്ടരയോടെ രണ്ട് ഇതര സംസ്ഥാനക്കാർ ജ്വല്ലറിയിലേക്ക് കുട്ടികളുടെ മോതിരം ആവശ്യപ്പെട്ട് വരികയും സ്ഥാപനത്തിലെ ജീവനക്കാരൻ മോതിരങ്ങൾ കാണിച്ചു കൊടുക്കുന്നതിനിടെ ജീവനക്കാരൻ അറിയാതെ സമീപത്തു വച്ചിരുന്ന ഏലസ്സുകളും കമ്മലുകളും അടങ്ങിയ പെട്ടി കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

രാത്രി കടയടക്കുന്നതിനു മുന്നോടിയായി സ്റ്റോക്ക് എടുക്കുന്നതിനിടയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇതര സംസ്ഥാനക്കാർ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Related posts

തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഭക്തിസാന്ദ്രം.

murali

ഒല്ലൂരിൽ വിൽപ്പനക്കായി കൊണ്ട് വന്ന ഹെറോയിനുമായി അസാം സ്വദേശിയായ യുവാവ് പിടിയിൽ.

murali

പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു.

murali
error: Content is protected !!