കയ്‌പമംഗലത്ത് ബന്ധുവീട്ടിലേക്ക് വന്ന് വഴിയറിയാതെ നിന്നിരുന്നയാളെ ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കയ്പമംഗലം ചളിങ്ങാട് സ്വദേശി കറപ്പം വീട്ടിൽ ഹാജിഷ് (34), വഴിയമ്പലം സ്വദേശി തോപ്പിൽ മുഹമ്മദ് മുഹ്സിൻ (31) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണുത്തി സ്വദേശിയായ യുവാവിനെയാണ് ഇവർ അകാരണമായി മർദിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
previous post
