കണ്ടശാംകടവ് : മണലൂർ പഞ്ചായത്തിലെ പാലാഴി മാമ്പുള്ളി പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി ഉണ്ടായ മിന്നൽ ചുഴലിയിൽ വൻ നാശ നഷ്ടം. നിരവധി വൈദ്യുതി പോസ്റ്റുകൾ, ഫലവൃക്ഷങ്ങൾ എന്നിവ കടപുഴകി വീണ് വീടുകൾക്കും സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു.
പാലാഴി സ്വദേശി രാജൻ പുത്തൻ പുരയ്ക്കലിൻ്റെ വർക്ക്ഷോപ്പ് ഭാഗികമായി തകർന്നു. പറമ്പിലെ തെങ്ങും മാവും കാറ്റിൽ മുറിഞ്ഞ് വർക് ഷോപ്പിന് മുകളിൽ വീഴുകയായിരുന്നു. പൊറ്റേക്കാട്ട് ജയസിംഗിൻ്റെ വീട്ടിലേക്ക് കൂറ്റൻ മരം ഒടിഞ്ഞു വീണ് വാട്ടർ ടാങ്ക് തകർന്നു.വീടിന് ഭാഗികമായി കേട് പറ്റി.
പണ്ടാരൻ ബാബുരാജ്, പുത്തൻപുരയ്ക്കൽ രാജൻ, പുല്ലാട്ട് സുരേഷ് , പൊറ്റേക്കാട്ട് ഗണേശൻ, കണിയാംപറമ്പിൽ മനോജ്.എന്നിവരുടെ വസ്തു വഹകൾക്കും ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മരം വീണ് മാമ്പുള്ളി ഇയ്യാനി ഷൈജുവിൻ്റെ വീടിൻ്റെ സൺഷൈഡ് തകർന്നു.
