NCT
KeralaNewsThrissur News

തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി.

തൃപ്രയാർ : ശ്രീരാമക്ഷേത്രത്തിൽ വൃശ്ചികമാസാചരണത്തിന് തുടക്കം കുറിച്ച് മുഖമണ്ഡപത്തിൽ അംഗുലീയാങ്കം കൂത്ത് തുടങ്ങി. ഭഗവാന് കാണുന്നതിനാണ് കൂത്ത് അവതരിപ്പിക്കുന്നതെന്നാണ് സങ്കല്പം. 12 ദിവസം കൊണ്ടാണ് കൂത്ത് പൂർത്തിയാകുക. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നപ്പോൾ ചാക്യാർ കൂത്തുപുറപ്പാട് നടത്തി.

അമ്മന്നൂർ രജനീഷ് ചാക്യാരാണ് ഹനൂമദ് വേഷത്തിൽ കൂത്ത് അവതരിപ്പിക്കുന്നത്. സംസ്കൃതനാടകമായ ആശ്ചര്യചൂഡാമണിയിലെ ഏഴാമങ്കമാണ് അംഗുലീയാങ്കം.

മിഴാവ്, ഇടയ്ക്ക, കുറുംകുഴൽ എന്നിവയുടെ അകമ്പടിയോടെ നടന്ന കൂത്തുപുറപ്പാടുസമയത്ത് മൂന്ന് കതിനവെടികൾ മുഴങ്ങി. തുടർന്ന് ചാക്യാർ സോപാനത്തിൽ കയറി മണിമുഴക്കി ഭഗവാനെ തൊഴുതു. മിഴാവിന് എടനാട് രാമചന്ദ്രൻ നമ്പ്യാരും താളത്തിന് സരോജിനി നങ്ങ്യാരമ്മയും അകമ്പടിയായി.

Related posts

കവി കെ. ദിനേശ് രാജാ രചിച്ച “തൃപ്രയാർ ശ്രീരാമക്ഷേത്രം : ചരിത്രത്താളുകളിലൂടെ” എന്ന പുസ്തകത്തിൻ്റെ പുതിയ പതിപ്പിൻ്റെ പ്രകാശനം ചെയ്തു.

murali

2026-27 ബഡ്ജറ്റ് : തളിക്കുളം ഗ്രാമപഞ്ചായത്തിന് സ്വന്തമായി കെട്ടിടവും മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമാക്കുന്നതിനും ബഡ്‌ജറ്റിൽ മുൻഗണന.

murali

ഉപരാഷ്ട്രപതിയുടെ സന്ദർശനം; രണ്ടു ദിവസം തൃശ്ശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം.

murali
error: Content is protected !!