NCT
KeralaNewsThrissur News

ദേശീയ അധ്യാപക പരിഷത്ത് പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ യൂണിറ്റ് സമ്മേളനം നടന്നു.

ദേശീയ അധ്യാപക പരിഷത്ത് പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂൾ യൂണിറ്റ് സമ്മേളനം എൻ.ടിയു സംസ്ഥാന ട്രഷറർ ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിൽ അവഗണിക്കാനാവാത്ത ശക്തമായ അധ്യാപക സംഘടനയായി വളരാൻ എൻ.ടിയുവിന് കഴിഞ്ഞെന്നും, അധ്യാപക സമൂഹത്തിൻ്റെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ എൻടിയു പ്രതിജ്ഞാബദ്ധമാണെന്നും അദ്ദ്ദേഹം പറഞ്ഞു.

വി. യു ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. എ.ബി.ആർ.എം.എസ് ദേശീയ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.ശ്രീദേവിയെ സ്കൂൾ മാനേജർ എം.വി ബാബു പൊന്നാട നൽകി ആദരിച്ചു. എൻ.ടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്മിത ടീച്ചർ ,നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഷാജു.സി ,സബ് ജില്ലാ സെക്രട്ടറി കെ.ഗീത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related posts

കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.

murali

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

സൈബർ സുരക്ഷാ ബോധവൽക്കരണം: ‘കിഡ് ഗ്ലൗ’ പദ്ധതിക്ക് തൃശൂർ റൂറൽ ജില്ലയിൽ തുടക്കമായി.

murali
error: Content is protected !!