തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള നൃത്തോത്സവം ഇന്ന് (ബുധനാഴ്ച) രാവിലെ എട്ടിന് തുടങ്ങും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന നൃത്തോത്സവത്തിൽ നർത്തകിമാരും, നൃത്തവിദ്യാർഥികളും നൃത്താർച്ചന നടത്തും.
ഏകാദശി സംഗീതോത്സവം വെള്ളിയാഴ്ച രാവിലെ എട്ടിനു തുടങ്ങും. മൂന്നുദിവസങ്ങളിലായാണ് സംഗീതോത്സവം. വ്യക്തികളും, സംഗീതവിദ്യാലയങ്ങളുമായി 180 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. നാനൂറിലേറെപ്പേർ സംഗീതാർച്ചന നടത്തും.
