NCT
KeralaNewsThrissur News

വെല്ലൂരിൽ എംബിബിഎസ് സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു.

വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി ജേക്കബ് തോമസ് അറസ്റ്റിൽ. വൈദികനെന്ന് പരിചയപ്പെടുത്തിയാണ് ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളിൽ നിന്നും പണം തട്ടിയത്.

ചെന്നൈ അന്തർദേശീയ വിമാനത്താവളത്തിലൂടെ മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് തൃശൂരിൽ നിന്നുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്.

തൃശൂർ, അങ്കമാലി, കൊരട്ടി, പാലാ, പന്തളം, അടൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷിതാക്കളിൽ നിന്ന് വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയത്. മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആയ ലാൽ കുമാർ ,സബ് ഇൻസ്പെക്ടർ സുജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ആയ ടോണി വർഗീസ്, മഹേഷ്, സിവിൽ പൊലീസ് ഓഫീസർ റൂബിൻ ആൻറണി എന്നിവരുണ്ടായിരുന്നു

Related posts

കാരുണ്യത്തിന്റെ തൂവൽ സ്പർശമായി ഉപജീവനം പദ്ധതിക്ക് തുടക്കം.

murali

വലപ്പാട് ഗ്രാമ പഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

murali

വാടാനപ്പള്ളി ഗണേശമംഗലം ബീച്ചിൽ ചാളച്ചാകര.

murali
error: Content is protected !!