NCT
KeralaNewsThrissur News

ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട : യുവതിയെ ശാരീരിക പീഢനത്തിന് ഇരയാക്കിയ കേസിൽ കഴിഞ്ഞ കുറേ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരൻ വീട്ടിൽ സോണി (40) പോലീസിൻ്റെ പിടിയിലായി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ നവനീത് ശർമ്മയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ചില കുടുംബ പ്രശ്‌നങ്ങളിൽ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാൾ നിർബ്ബന്ധിച്ച് അവരെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് എടുത്തതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നാട്ടിൽ നിന്നും മുങ്ങി.
പിന്നീട് കർണ്ണാടകയിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു. കുറച്ചു ദിവസം മുൻപ് എറണാകുളത്ത് എത്തിയ ശേഷം ഓൺലൈൻ പരസ്യം വഴി ഒരു നിർമ്മാണ കമ്പനിയിൽ ഡ്രൈവറായി ജോലിക്ക് കയറുകയും ചെയ്തു.
എന്നാൽ പോലീസ് ഇയാളുടെ ബന്ധുക്കൾ അടക്കമുള്ളവരെ നിരീക്ഷിച്ച് രഹസ്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ തൃക്കാക്കരയിൽ വെച്ച് ഇയാൾ ഓടിച്ചിരുന്ന വാഹനം തടഞ്ഞാണ് പോലീസ് ഇയാളെ പിടികൂടിയത്.
നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പക്ടർ അനീഷ് കരീം, എ എസ് ഐ കെ വി ഉമേഷ്, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, രാഹുൽ അമ്പാടൻ, സി പി ഓ കെ എസ് ഉമേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

കാട്ടൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

murali

തൃശൂരിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം.

murali

ചെന്ത്രാപ്പിന്നിയിൽ പിക്കപ്പ് വാഹനം മറിഞ്ഞ് അപകടം.

murali
error: Content is protected !!