പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ വിശ്വാസ പരിശീലന ദിനാഘോഷം നടത്തി. ഞായറാഴ്ച്ച, വൈകീട്ട് അഞ്ചു മണിക്കുള്ള വിശുദ്ധ കുർബാനക്ക് ശേഷം, പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എ.വി. ജോളി ഉദ്ഘാടനം ചെയ്തു.
പഴുവിൽ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, സിസ്റ്റർ എമിൽ റോസ്, വിശ്വാസ പരിശീലന പ്രിൻസിപ്പാൾ പോളി ജോൺസൺ, വിശ്വാസ പരിശീലന-കൗൺസിൽ പ്രസിഡണ്ട് ടിന്റോ ജോസ്, ജനറൽ കൺവീനർ പൈലി ആന്റണി, സ്റ്റാഫ് സെക്രട്ടറി റിനു ബാബു, സ്കൂൾ ലീഡർ അവീന വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിശ്വാസ പരിശീലന രംഗത്ത് 15 വർഷം പൂർത്തിയാക്കിയ അധ്യാപകരായ പോളി ജോൺസൺ, ബേബി ലാസർ എന്നിവരെ ആദരിച്ചു.
2023-24 വർഷത്തിൽ എൻഡോമെന്റിന് അർഹരായവർ, വിശ്വാസ പരിശീലന പരീക്ഷകളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ, വിശ്വാസ പരിശീലന ക്ലാസുകളിലും തുടർന്ന് നടന്ന ദൈവദർശൻ ക്യാമ്പുകളിലും മുടങ്ങാതെ പങ്കെടുത്തവർ, രാജത്വതിരുനാൾ റാലിയിലും, ക്രിസ്തുരാജൻ ഫാൻസി ഡ്രസ്സ് മത്സരങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചവർ എന്നിവർക്കുള്ള സമ്മാനദാനവും നടത്തപ്പെട്ടു.
