നാട്ടികയിൽ കാറും, ബൈക്കും കുട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാവക്കാട് തിരുവത്ര തറയിൽ വീട്ടിൽ പ്രദീപിൻ്റെ മകൻ ശ്രീഹരി (23) മരിച്ചു.
ഇന്നലെ (26.11.2024) നാട്ടിക പെട്രൊൾ പമ്പിനടുത്ത് രാത്രിയിലായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
