നാട്ടികയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം: പ്രതികളായ ഡ്രൈവറെയും, ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ വരുത്തിയ ദുരന്തമെന്ന് റിമാൻഡ് റിപ്പോർട്ട്.
കേസെടുത്തത് മനപ്പൂർവ്വമായ നരഹത്യയ്ക്ക്. മദ്യലഹരിയിൽ മയങ്ങിപ്പോയെന്ന് ക്ലീനർ അലക്സിന്റെ മൊഴി. ‘കണ്ണടച്ചു പോയി, വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നി’. നിലവിളി കേട്ടപ്പോൾ രക്ഷപ്പെടാൻ നോക്കിയെന്നും കുറ്റസമ്മത മൊഴി.
നാട്ടിക വാഹനാപകടം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
നാട്ടികയിലെ വാഹനാപകടത്തിൽ മനുഷ്യവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മദ്യലഹരിയിൽ ക്ലീനർ ഓടിച്ച ലോറി പാഞ്ഞുകയറി മരിച്ചത് അഞ്ചുപേർ. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
