വടക്കാഞ്ചേരി വിരുപ്പാക്കയിൽ ഷോക്കേറ്റ് യുവാവിന്റെ മരണം ആത്മഹത്യയെന്ന് പോലീസ് നിഗമനം. കാട്ടുപന്നിക്ക് വെച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിരുപ്പാക്ക സ്വദേശി നടത്തറ വീട്ടിൽ ഷെരീഫാ(51)ണ് മരിച്ചത്.
ഷെരീഫിന്റെ മൃതദേഹം കണ്ടെത്തിയത് കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ. ഷെരീഫ് വൈദ്യുതി ലൈനിൽ തൊട്ടുവെന്ന് അന്വേഷണത്തിൽ കണ്ടെത്തൽ. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
