NCT
KeralaNewsThrissur News

കെ ജെ യു തൃശൂർ ജില്ലാ സമ്മേളനം തൃപ്രയാറിൽ: സംഘാടകസമിതി രൂപീകരിച്ചു.

തൃപ്രയാർ :  കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) തൃശൂർ ജില്ലാ സമ്മേളനം ഡിസംബർ 26, 27 തിയ്യതികളിൽ തൃപ്രയാറിൽ സംഘടിപ്പിക്കും. 26 ന് സാംസ്കാരിക സെമിനാറും 27 ന് പ്രതിനിധി സമ്മേളനവും നടക്കും. സമ്മേളന വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.

നാട്ടിക സുവർണ്ണ കോളേജിൽ ചേർന്ന സംഘാടകസമിതി രൂപികരണ യോഗം കെ ജെ യു ദേശീയ കൗൺസിൽ അംഗം ജോസ് താടിക്കാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അജീഷ് കർക്കിടകത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന എകസികൂട്ടീവ് അംഗം ബിജോയ് പെരുമാട്ടിൽ, ജില്ലാ ട്രഷറർ എൻ.പി. ഉദയകുമാർ, മേഖല പ്രസിഡൻ്റ് സി.എസ്. സുനിൽകുമാർ, പി എം ഹുസൈൻ, ഇ.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. ഭാരവാഹികളായി : അജീഷ് കർക്കിടകത്ത് (ചെയർമാൻ), സി.എസ്. സുനിൽകുമാർ (വൈസ് – ചെയർമാൻ), ജോസ് താടിക്കാരൻ (ജനറൽ കൺവീനർ), ജോസ് വാവേലി(കൺവീനർ), ഇ.സി. അനിൽകുമാർ (ജോ.കൺവീനർ), കെ.ആർ. മധു (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Related posts

ഒക്ടോബർ മാസത്തെ ക്ഷേമപെന്‍ഷന്‍ അനുവദിച്ചു; ഈയാഴ്ച കൈകളില്‍ എത്തും.

murali

വലപ്പാട് വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

murali

ടി എൽ സന്തോഷ് തളിക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ്.

murali
error: Content is protected !!