NCT
KeralaNewsThrissur News

ബൈക്കിന് തീപ്പിടിച്ച് യുവാവിന് ഗുരുതര പരിക്ക്.

തൃശൂർ : ബൈക്ക് സ്റ്റാര്‍ട്ട് ആക്കി മുന്നോട്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന് തീപിടിച്ചു യുവാവിനെ ഗുരുതരമായി പൊള്ളലേറ്റു. പേരമംഗലം മുളവനം കവിയത്ത് വീട്ടില്‍ ഉദയന്റെ മകന്‍ വിഷ്ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയില്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴച രാത്രി 8 30 ന് ആണ് സംഭവം. ത്യശൂരില്‍ നിന്നും ജോലി കഴിഞ്ഞ് വരികയായിരുന്നു. കൊട്ടേക്കാട് പള്ളിയക്ക് സമീപം വെച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു വീഴചയില്‍ പെട്രാള്‍ ടാങ്കിന് ലീക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് സറ്റാര്‍ട്ട് ആക്കിയപ്പോള്‍ തീ പിടിക്കുകയായിരുന്നു.

ഓടി കൂടിയ നാട്ടുകാരും വിവരം അറിഞ്ഞ് എത്തിയ അഗനി രക്ഷ സേനയും ചേര്‍ന്നാണ് തീ അണച്ചത്. എന്നാല്‍ ബൈക്ക് പൂര്‍ണ്ണമായി കത്തി നശിച്ചു വിയ്യൂര്‍ പോലീസും സഥലത്ത് എത്തിയിരുന്നു.

Related posts

അടച്ചിട്ട സ്വകാര്യ കമ്പനിയിൽ നിന്നും പത്ത് ലക്ഷം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.

murali

തൃശൂർ നഗരത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടും. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് ആരോപണം.

murali

മതിലകത്ത് രണ്ട് പേർക്ക് വെട്ടേറ്റു.

murali
error: Content is protected !!