NCT
KeralaNewsThrissur News

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.മാധവൻ അന്തരിച്ചു.

തൃശ്ശൂർ  : സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി.മാധവൻ (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അര നൂറ്റാണ്ട് കാലം ഗാന്ധി കുടുംബത്തോടൊപ്പം പ്രവർത്തിച്ചു.

രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. 17.12.2024 ചൊവ്വാഴ്ച്ച രാവിലെ 7:30 ന് തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പിൽ അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സംസ്കാര ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എം.പി പങ്കെടുക്കും.

സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച രാത്രി തൃശ്ശൂരിലെത്തി. പുണെയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് രാഹുൽ രാത്രി ഒൻപതോടെ നെടുമ്പാശ്ശേരിയിൽ എത്തിയത്. തുടർന്ന് തൃശ്ശൂരിലെ നക്ഷത്രഹോട്ടലിലേക്ക് പോയി.

ചൊവ്വാഴ്ച രാവിലെ ഏഴോടെ പി. മാധവന്റെ വല്ലച്ചിറയിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിക്കും. നിലവിലെ പരിപാടിയനുസരിച്ച് ഒരു മണിക്കൂറോളം രാഹുൽ ഈ വീട്ടിലുണ്ടാകും എന്നാണറിയുന്നത്.

 

Related posts

ഗീത ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

murali

ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് ; 2 പേർ തൃശ്ശൂരിൽ പിടിയിൽ.

murali

മൂന്നുപീടികയിൽ കളളനോട്ട്: പാവറട്ടി സ്വദേശി അറസ്‌റ്റിൽ.

murali
error: Content is protected !!