നാട്ടിക നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഗീത ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അന്തിക്കാട് രക്ത സാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്കുശേഷം അയ്യന്തോൾ ചുങ്കം സെൻ്റർറിൽ നിന്ന് ഇടതുപക്ഷ പ്രവർത്തകരോടും സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പമാണ് തൃശൂർ കളക്ട്രേറ്റ് വരെ പ്രകടനമായി എത്തിയത്.
തുടർന്ന് 10.30 ന് കളക്ട്രേറ്റിൽ ഭരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ പി.കെ.ഷാജൻ, ടി.ആർ.രമേഷ്കുമാർ, എ.എസ്.ദിനകരൻ, സി.എൽ.ജോയ് എന്നിവരും നാമനിർദ്ദേശ പത്രിക സമർപ്പണത്തിൽ പങ്കെടുത്തു.
