NCT
KeralaNewsThrissur News

ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് കൈമാറി.

ചെന്ത്രാപ്പിന്നി മർവ്വ ഹോട്ടലിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയെ കണ്ടെത്തി കൈമാറി. പട്ടാമ്പി സ്വദേശി ജുവേരിയയുടേതായിരുന്നു നഷ്ടപ്പെട്ട മാല, കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഒരു പവൻ്റെ മാല നഷ്ടപ്പെട്ടത്. ഇതിന് ശേഷം ചായ കുടിക്കാനെത്തിയവർക്കാണ് മാല ലഭിച്ചത്.

മാല ഇവർ ഹോട്ടൽ ഉടമയെ ഏൽപ്പിക്കുകയും ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വന്ന സന്ദേശം കണ്ടാണ് ഉടമയെ കണ്ടെത്തിയത്. ഇന്ന് കയ്‌പമംഗലം പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് ഹോട്ടൽ ഉടമ ഹമീദ്, പൊതു പ്രവർത്തകൻ സലിം എന്നിവർ എസ്ഐ സൂരജിൻ്റെ സാന്നിധ്യത്തിൽ മാല ഉടയ്ക്ക് കൈമാറിയത്.

Related posts

ഫയര്‍ എന്‍.ഒ.സി ലഭ്യമായി കെട്ടിടം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിക്ക് വിട്ടുനല്‍കും – ജില്ലാ കളക്ടര്‍.

murali

വാട്ടർ അതോറിറ്റി ജീവനക്കരുടെ അനാസ്ഥ: അന്തിക്കാട് കുടിവെള്ളം പാഴാകുന്നു.

murali

നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി അധികാരമേറ്റു.

murali
error: Content is protected !!