NCT
KeralaNewsThrissur News

സിപിഎം. നാട്ടിക ഏരിയാ സമ്മേളനത്തിന് തുടക്കമായി.

കയ്‌പമംലം : സി.പി.എം. നാട്ടിക ഏരിയാ സമ്മേളനത്തിന് കയ്‌പമംലത്ത് തുടക്കമായി. ജില്ലാ കമ്മിറ്റിയംഗം പി.എം. അഹമ്മദ് പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്‌തു.

രക്തസാക്ഷി പ്രമേയം- അനുശോചനം എന്നിവ നടന്നു. പി.എം. അഹമ്മദ് അധ്യക്ഷനായി. പാർട്ടി നേതാക്കളായ മുരളി പെരുനെല്ലി എം.എൽ.എ., കെ.വി. അബ്ദുൾഖാദർ, പി.കെ. ചന്ദ്രശേഖരൻ, കെ.എ. വിശ്വംഭരൻ, കെ. ആർ. സീത, കെ.ബി. ഹംസ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

ഏരിയാ സെക്രട്ടറി എം.എ. ഹാരിസ് ബാബു റിപ്പോർട് അവതരിപ്പിച്ചു. സമ്മേളന നടപടികൾ തുടരുകയാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വെള്ളിയാഴ്‌ച നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.

Related posts

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി; ജോർജ് കുര്യന് ന്യൂനപക്ഷകാര്യം, ഫിഷറീസ് വകുപ്പുകൾ.

murali

ജോസ് കാട്ടൂക്കാരൻ അന്തരിച്ചു.

murali

നടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു.

murali
error: Content is protected !!