NCT
KeralaNewsThrissur News

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ആളൂർ വെള്ളാഞ്ചിറ സ്വദേശി തച്ചംപിളളി വീട്ടിൽ നിഖിലിനെ (36) അറസ്റ്റ് ചെയ്തു. വധശ്രമം, വ്യാജമദ്യ വിൽപ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വിൽപ്പന തുടങ്ങിയ 14 ഓളം കേസ്സുകളിൽ നിഖിൽ പ്രതിയാണ്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 1 വർഷത്തേക്ക് തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട നിഖിൽ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പല പരിസരത്ത് എത്തിയതായിരുന്നു. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്.
കൊരട്ടി പൊലീസ് ഇൻസ്പെക്ടർ അമൃതരംഗൻ, സബ്ബ് ഇൻസ്പെക്ടമാരായ എം ജെ സജിൻ, റെജി മോൻ, സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ വി ആർ രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സജീഷ്‌കുമാർ, ജിതിൻ എന്നിവരാണ് അന്വേഷണ
സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

കുന്നംകുളത്ത് അഴിമുഖം സ്വദേശിയ്ക്ക് സൂര്യാഘാതമേറ്റു.

murali

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് : നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ.

murali

കയ്‌പമംഗലം വഴിയമ്പലം സെന്റ്ററിൽ വെള്ളക്കെട്ട് രൂക്ഷം.

murali
error: Content is protected !!