NCT
KeralaNewsThrissur News

കയ്‌പമംഗലം വഴിയമ്പലം സെന്റ്ററിൽ വെള്ളക്കെട്ട് രൂക്ഷം.

കനത്ത മഴയിൽ കയ്‌പമംഗലം വഴിയമ്പലം സെന്ററിൽ രൂക്ഷമായ വെളളക്കെട്ട്, ദേശീയപാതയോട് ചേർന്ന സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ഈ പ്രദേശങ്ങളിലെ 25 ഓളം വീടുകളിൽ വെളളം കയറിയിട്ടുണ്ട്. ദേശീയപാതയിലും മുട്ടോളം വെളളം കയറിയിട്ടുണ്ട്. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാൽനടയാത്ര സാധ്യമാകാത്ത സ്ഥിതിയാണ്.

ഇന്നലെ രാത്രി പെയ്‌ത മഴയിലാണ് സെൻന്റർ മുങ്ങിയത്, അതേ സമയം എൻഎച്ചിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാനപ്രവർത്തനമാണ് വെളളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വെള്ളം ഒഴുകിപ്പോകേണ്ട തോടുകൾ മണ്ണിട്ട് മൂടിയതാണ് പ്രശ്‌നമായതെന്നും എത്രയും വേഗം ഇത് തുറക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കാളമുറി സെൻ്ററിലെ കിഴക്കേ സർവീസ് റോഡിലും വെളളം കയറിയിട്ടുണ്ട്

Related posts

ഒരു മാസത്തെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ചെയ്യും.

murali

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം.

murali

കുന്നംകുളം പഴയ ബസ്റ്റാൻഡിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ.

murali
error: Content is protected !!