NCT
KeralaNewsThrissur News

ചെറുതുരുത്തി ഭാരതപ്പുഴ ശ്മ‌ശാന കടവിൽ യുവാവിനെ അടിച്ചുകൊന്നു, മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റിൽ.

തൃശൂര്‍ : ചെറുതുരുത്തി പുതുശ്ശേരി ഭാരതപ്പുഴ ശ്മ‌ശാന കടവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ ആറുപേര്‍ അറസ്റ്റിലായി. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി കുന്നുമ്മൽ വീട്ടിൽ അലവി മകൻ സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണം.

പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൈനുൽ ആബിദിന്‍റെ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഘം ചേര്‍ന്നാണ് സൈനുൽ ആബിദിനെ മര്‍ദിച്ചത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും പിടിക്കപ്പെട്ടിരുന്നു.

Related posts

വി.എച്ച്.എസി / ഹയർ സെക്കണ്ടറി പ്രവേശനോത്സവം നടത്തി.

murali

കാട്ടൂർ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ.

murali

നഗരമധ്യത്തിൽ അനധികൃത മദ്യ വിൽപ്പന: പ്രതിയെ വെറുതെ വിട്ടു.

murali
error: Content is protected !!