NCT
KeralaNewsThrissur News

റോഡിലെ ചളിയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാർക്ക് പരിക്ക്.

മൂന്ന്പീടിക: ടിപ്പർ ലോറിയിൽ നിന്നും ചോർന്ന ചളിയിൽ തെന്നി വീണ് ബൈക്ക് യാത്രക്കാരായ അമ്മക്കും, മകനും പരിക്ക്. ഇന്നലെ രാത്രി പത്ത് മണിയോടെ മൂന്ന്പീടിക ബീച്ച് റോഡിൽ സലഫി പള്ളിക്ക് അടുത്താണ് അപകടമുണ്ടായത്.

പെരിഞ്ഞനം അച്ചംകണ്ടം സ്വദേശി തോട്ട്പുറത്ത് ഷീല (55), മകൻ സാനിഷ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകകർ ആശുപത്രിയിലെത്തിച്ചു.

എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ ലോറിയിൽ നിന്നാണ് ചളി റോഡിൽ വീണതെന്ന് നാട്ടുകാർ പറയുന്നു. ചളി വേഗം നീക്കം ചെയ്യണമെന്ന് അധികൃതരോട് പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ പറഞ്ഞു

Related posts

അന്തിക്കാട് ജുമാ മസ്ജിദിൽ ഇൽമിൻ്റെ മജ്ലിസ് സംഘടിപ്പിച്ചു.

murali

തൃശൂരിൽ കോൺഗ്രസിൽ നിന്നും കൂട്ട കൊഴിഞ്ഞു പോക്ക്; കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റടക്കം നാല് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേർന്നു.

murali

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

murali
error: Content is protected !!