തൃശൂർ : കേക്ക് വിവാദത്തിൽ വിഎസ് സുനിൽ കുമാറിന് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ് രംഗത്ത്. താനൊരു ക്രിസ്ത്യാനി ആണെന്നും, സ്നേഹവും സൗഹൃദവും ആണ് തൻ്റെ വഴിയെന്നും പറഞ്ഞ മേയർ ക്രിസ്മസ് ദിനത്തിൽ കേക്കുമായി ആര് വന്നാലും താൻ അത് സ്വീകരിക്കുമെന്നും അതിൽ രാഷ്ടീയമില്ലെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനമാണ് തൻ്റെ ലക്ഷ്യം. അതിനായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്താൻ ആണ് താൻ ശ്രമിക്കുന്നത്. താനൊരു എൽഇഡി എഫ് പ്രവർത്തകനാണ്. അതിനു വിപരീതമായി മറ്റൊന്നും താൻ ചെയ്തിട്ടില്ല. വിവാദങ്ങൾ ഇതിന് മുൻപും തൻ്റെ പേരിൽ പല തവണ വന്നിട്ടുണ്ടെന്നും അവയിൽ കഴമ്പില്ലെന്ന് ജനത്തിന് പിന്നീട് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
