തിരുവില്വാമലയിൽ ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. തവക്കൽപ്പടി സ്വദേശി ഇന്ദിരാദേവി (65)ആണ് മരിച്ചത്. ആലത്തൂർ – കാടാമ്പുഴ റൂട്ടിലോടുന്ന മർവ ബസിൽ നിന്നാണ് വയോധിക തെറിച്ചു വീണത്. ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. അമിതവേഗത്തിൽ വളവ് വീശിയൊടിക്കുന്നതിനിടയാണ് അപകടം.
