NCT
KeralaNewsThrissur News

വിദ്യാര്‍ത്ഥിനിയെ കാറിടിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍.

കുന്നംകുളം : വെള്ളിത്തിരുത്തിയില്‍ അമിതവേഗതയില്‍ കാറോടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കടങ്ങോട് പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ബോബന്‍(55)നെയാണ് അറസ്റ്റ് ചെയ്തത്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ വെള്ളിത്തിരുത്തി കുന്നത്തങ്ങാടി വീട്ടില്‍ അനിലിന്റെ മകള്‍ എട്ടു വയസുകാരി പാര്‍വണ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ പിറകിലൂടെ പാഞ്ഞെത്തിയ കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടം.

Related posts

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

murali

പള്ളിയിൽ നമസ്ക്കാരത്തിനിടെ മദ്രസാ അധ്യാപകൻ മരിച്ചു.

murali

മാർ അപ്രേം മെത്രാപോലീത്ത കാലം ചെയ്തു.

murali
error: Content is protected !!