ഇരിങ്ങാലക്കുട : കാട്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാക്കത്തുരുത്തിയിൽ നിന്നും ചീട്ടുകളി സംഘം പിടിയിലായി. ഇവരിൽ നിന്ന് 78780 രൂപ കണ്ടെടുത്തു.
ശനിയാഴ്ച രാത്രി 9 മണിയോടെ കൈമാപ്പറമ്പിൽ രാജു എന്നയാളുടെ വീട്ടിൽ നിന്നും പണം വച്ച് നടത്തുന്ന ചീട്ടുകളി സംഘത്തെയാണ് കാട്ടൂർ പൊലീസ് പിടികൂടിയത്.
രാജു പൈസ വാങ്ങി ചീട്ടുകളി സംഘത്തിന് വീട്ടിൽ സൗകര്യം ഒരുക്കി കൊടുക്കുകയാണ് പതിവ്.
കാട്ടൂർ ഇൻസ്പെക്ടർ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാത്രി കൈപ്പറമ്പിൽ കൃഷ്ണൻ മകൻ രാജു എന്ന ആണ്ടി രാജുവിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയായിരുന്നു.
അന്വേഷണ സംഘത്തിൽ എസ് ഐ രമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സി ജി ധനേഷ്, ജിതേഷ്, ഷൗക്കർ, സിപിഒമാരായ നിതിൻ, ഹരീഷ് എന്നിവരും ഉണ്ടായിരുന്നു.
