സംസ്ഥാന സ്കൂൾ കലോത്സവം: തൃശ്ശൂർ ജേതാക്കൾ. സ്വർണക്കപ്പ് തൃശ്ശൂരിൽ എത്തുന്നത് കാൽ നൂറ്റാണ്ടിന് ശേഷം. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്.
1008 പോയിന്റ് നേടിയാണ് തൃശൂരിന്റെ സുവര്‍ണ നേട്ടം. കേവലം ഒരു പോയ്ന്റ് വ്യത്യാസത്തിലാണ് പാലക്കാടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 25 വര്‍ഷത്തിന് ശേഷമാണ് കലയുടെ പൊന്‍കിരീടം തൃശൂരിലേക്കെത്തുന്നത്. ഇത് ആറാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്.
