കൊരട്ടിയില്‍ നടരാജ പഞ്ചലോഹവിഗ്രഹം തരാമെന്ന് പറഞ്ഞ് സാധാരണ വിഗ്രഹം നല്കി തട്ടിപ്പ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി സാമ്പാളൂര്‍ സ്വദേശിയായ മാടപ്പിള്ളി വീട്ടില്‍ ഷിജോ (45) കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവന്‍ വീട്ടില്‍ ബാബു പരമേശ്വരന് നായര്‍ (55) എന്നിവരെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവുകളിലായി അഞ്ച് ലക്ഷം രൂപയാണ്വിഗ്രഹത്തിന്റെ പേരില്‍ രജീഷ് എന്നയാളില്‍ ഇന്നും ഇവര്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. ഒടുവില്‍ പഞ്ചലോഹ വിഗ്രഹമാണെന്ന് തെറ്റിദ്ദരിപ്പിച്ച് സാധാരണ വിഗ്രഹം നല്‍കുകയായിരുന്നു. വിഗ്രഹത്തില്‍ സംശയം തോന്നിയ പരാതിക്കാരന് ജ്വല്ലറിയില്‍ കൊണ്ടുപോയി നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
കൊരട്ടി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അമൃത രംഗന്, സബ് ഇന്‍സ്പെക്ടര്‍ റെജിമോന്, എ.എസ്.ഐ. മാരായ ഷീബ, നാഗേഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്. ഐ. രഞ്ജിത്ത് വി ആര്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
