തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്ത് ആത്മ പൊതുശ്മശാനത്തിലെ ഗ്യാസ് കട്ടു വിറ്റ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
പൊതുശ്മശാനത്തിലെ ഗ്യാസും, ഗ്യാസ് സിലിണ്ടറും കാണാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകാത്തത് ഗ്യാസ് മോഷണത്തിൽ പ്രസിഡണ്ടിനും പങ്കുള്ളതുകൊണ്ടാണന്ന് ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് ആരോപിച്ചു. പഞ്ചായത്തിന്റെ പൊതുപണം നഷ്ടമാകുമ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ മൗനം അഴിമതിയുടെ ആൾരൂപമായി പഞ്ചായത്ത് പ്രസിഡണ്ട് മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും സി എം നൗഷാദ് കൂട്ടിച്ചേർത്തു.
പഞ്ചായത്തിന്റെ ഗ്യാസ് നഷ്ടപ്പെട്ടത് കണ്ടെത്തണമെന്നും, ഗ്യാസ് കട്ട് വിറ്റ് അഴിമതി നടത്തിയ ഭൂരിപക്ഷം നഷ്ട്ടപ്പെട്ട സിപിഎം പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ്.
കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ, എ എൻ സിദ്ധപ്രസാദ്,സിജി അജിത് കുമാർ,ടി വി ഷൈൻ,സി എസ് മണികണ്ഠൻ, പി സി മണികണ്ഠൻ, കെ വി സുകുമാരൻ, പി കെ നന്ദനൻ, എന്നിവർ സംസാരിച്ചു.
മധു അന്തിക്കാട്ട് സ്വാഗതവും കെ ആർ ദാസൻ നന്ദിയും പറഞ്ഞു, നാട്ടിക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്,സുധി ആലക്കൽ, റാനീഷ് കെ രാമൻ, പി വി സഹദേവൻ, കെ എ വാസൻ, ശശി പി കെ,മുഹമ്മദാലി കണിയാർക്കോട്,ലിജി നിധിൻ, ഷിജി,കൃഷ്ണകുമാർ എരണഴത്ത് വെങ്ങാലി,രഘുനാഥ് നായരുശേരി,ജയരാജൻ എം വി, സക്കറിയ കാവുങ്ങൽ,കുട്ടൻ ഉണ്ണിയാരം പുരക്കൽ, സ്കന്ദരാജ് നാട്ടിക തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.
