NCT
KeralaNewsThrissur News

പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം; അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു.

പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം; അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട് ഭണ്ഡാരങ്ങളും, ഓഫീസിനോട് ചേർന്നുള്ള അന്നദാന സംഭാവന ഭണ്ഡാരവുമാണ് കുത്തി പൊളിച്ചിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നു.

Related posts

നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

murali

വ്യാജ ലോട്ടറി നൽകി തട്ടിപ്പ്; പ്രതി പിടിയിൽ.

murali

കേരളത്തിൽ ഇന്നും സ്വർണ്ണവില കുറഞ്ഞു.

murali
error: Content is protected !!