നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെ ആഭിമുഖ്യത്തിൽ സി ഡി എസ് പൊതുയോഗവും വിവിധ ഫണ്ടുകളുടെ വിതരണവും നടത്തി. പരിപാടിയിൽ നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ആർ. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ cds ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു.
ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ വിവിധ ഫണ്ടുകളുടെ വിതരണോത്ഘാടനം നടത്തി. CMHLS പലിശ subsidy, jeevandeepam death claim, പ്രവാസി ഭദ്രത വായ്പ, ah cef വായ്പ തുടങ്ങിയ 6.5 ലക്ഷം രൂപയുടെ ഫണ്ടുകൾ ആണ് വിതരണം ചെയ്തത്. പരിപാടിയിൽവൈസ് പ്രസിഡന്റ് രജനി ബാബു, ബ്ലോക്ക് മെമ്പർ ജുബി പ്രദീപ്,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, കെ. ആർ.ദാസൻ, പി വിനു, നികിത രാധാകൃഷ്ണൻ, ഇയാനി സുരേഷ്, മണികണ്ഠൻ സി എസ്, മെമ്പർ സെക്രട്ടറി പ്രീത ഇ എസ് എന്നിവർ ആശംസകൾ അറിയിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് മെമ്പർമാർ, ബി സി മാർ, അക്കൗണ്ടന്റ് എന്നിവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ രാജി രഞ്ജൻ നന്ദി പറഞ്ഞു
