NCT
KeralaNewsThrissur News

തൃശൂർ ചിൽഡ്രൻസ് ഹോമിൽ കൊലപാതകം: പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു.

തൃശൂർ : ചിൽഡ്രൻസ് ഹോമിൽ കൊലപാതകം. പതിനഞ്ച് വയസുകാരൻ പതിനേഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നു. ഇരിങ്ങാലക്കുട സ്വദേശിയായ അംഗിതാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം ഉണ്ടായത്. ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.

കൊല്ലപ്പെട്ട അങ്കിത് ഇന്നലെ 15കാരനെ മർദ്ദിച്ചിരുന്നു. മുഖത്തും അടിച്ചു. ഇന്ന് രാവിലെ അടിയേറ്റ പാടുകൾ മുഖത്ത് കണ്ടതോടെയാണ് 15 കാരൻ ഉറങ്ങിക്കിടക്കുകയായിരുന്ന അങ്കിതിനെ തലക്കടിച്ചത്. ഇതാണ് മരണത്തിലേക്ക് നയിച്ചത്. അങ്കിത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

പ്രേമകുമാരി അന്തരിച്ചു.

murali

മതിലകം പുന്നക്കബസാറിൽ യുവാവിന് വെട്ടേറ്റു.

murali

യൂസഫ് ഹാജി അന്തരിച്ചു.

murali
error: Content is protected !!