NCT
KeralaNewsThrissur News

കയ്‌പമംഗലം കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു: നാല് പേർക്ക് പരിക്ക്.

കയ്‌പമംഗലം : കാളമുറി സെൻ്ററിൽ കാർ ആക്രമിച്ച് യുവാക്കളെ മർദ്ദിച്ചു. നാല് പേർക്ക് പരിക്കുണ്ട്. കയ്‌പമംഗലം സ്വദേശികളായ മനു, താലിബ്, ഖമറുദ്ദീൻ, മതിലകം എമ്മാട് സ്വദേശി നിസാം എന്നിവർക്കാണ് പരിക്ക്. ഇവരെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം, നിരവധി ബൈക്കുകളിലായി എത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരെയാണ് ഇവർ ആക്രമിച്ചത്. കാറും അടിച്ചു തകർത്തിട്ടുണ്ട്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

Related posts

തൃപ്രയാർ ‘നാടകവിരുന്ന്’ നവംബർ 3 മുതൽ 14 വരെ. പ്രിയദർശിനി ഓഡിറ്റോറിയത്തിൽ.

murali

കണ്ടശാംകടവിലെ അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.

murali

സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.

murali
error: Content is protected !!