പാർക്കാടി പാടത്ത് ജനസാഗരം; പൂരാഘോഷം വർണാഭമായി, രാവിലെ വിശേഷാൽ പൂജകൾ, നടക്കൽ പറ, എന്നിവയ്ക്കുശേഷം പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.30ന് ദേവസ്വം പൂരം എഴുന്നള്ളിച്ചു.
പുതൃക്കോവിൽ പാർത്ഥസാരഥി ഭഗവതിയുടെ തിടമ്പേറ്റി. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ വെള്ളിത്തിരുത്തി ഉണ്ണി നായർ, ചൊവ്വല്ലൂർ മോഹനൻ, ചെവ്വല്ലൂർ സുനിൽ, വെള്ളിത്തിരുത്തി ദിനേശ് എന്നിവരുടെ നടപ്പുര പഞ്ചാരിമേളവും നടന്നു.
