തൃശ്ശൂർ ഡിസിസിക്ക് മുന്നിൽ വീണ്ടും പോസ്റ്റർ. ‘തൃശൂരിലെയും, ആലത്തൂരിലെയും തോൽവി’, പാർലമെൻറ് തിരഞ്ഞെടുപ്പ് അന്വേഷണം റിപ്പോർട്ട് പുറത്തുവിടണമെന്നും, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോസ്റ്ററിൽ ആവശ്യം. കോൺഗ്രസ്സ് കൂട്ടായ്മ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
തൃശ്ശൂർ ഡിസിസി, പ്രസ് ക്ലബ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ ഡിസിസി ഓഫീസിന് മുന്നിൽ മുൻപ് ദിവസങ്ങളോളം പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.
