ഇരിഞ്ഞാലക്കുട : ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ പോലീസ് നടപടി. തൃശ്ശൂര്‍ – ഇരിഞ്ഞാലക്കുട റൂട്ടിലോടുന്ന ആകാശ് എന്ന ബസ്സിലെ ഡ്രൈവര്‍ മൂര്‍ക്കനാട് സ്വദേശി കുറുപ്പത്ത് രാധാകൃഷ്ണന്റെ പേരിലാണ് ഇരിഞ്ഞാലക്കുട പോലീസ് കേസെടുത്തത്.
ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ക്കായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ട് യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് നടപടി എടുത്തത്.
