NCT
KeralaNewsThrissur News

തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിനെയും, യു.ഡി.എഫ് ചെയർമാനായി ടി.വി ചന്ദ്രമോഹനെയും നിയമിച്ചു.

തൃശൂർ  : ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുള്ള പൊട്ടിത്തെറിയിൽ നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ നാഥൻമാരായി. തൃശൂർ ഡി.സി.സി പ്രസി‍ഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു.

എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു.

Related posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

murali

കർഷക ഗ്രാമസഭ സംഘടിപ്പിച്ചു.

murali

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

murali
error: Content is protected !!