NCT
KeralaNewsThrissur News

2024 -2025 ഭിന്നശേഷി കലോത്സവം ‘ജ്വാല’ ആഘോഷിച്ചു.

വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024 -2025 ഭിന്നശേഷി കലോത്സവം ‘ജ്വാല ‘ വർണ്ണപ്രഭയുടെ അകമ്പടിയോടെ ആഘോഷിച്ചു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത്ത് എ എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

വൈസ് പ്രസിഡന്റ് രന്യ ബിനീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുലേഖ ജമാലു, സരിത ഗണേശൻ, മെമ്പർമാരായ എ ടി ഷബീർ അലി, മഞ്ജു പ്രേം ലാൽ, കെ എസ് ധനീഷ്, കലാ ദേവാനന്ദ്, സന്തോഷ് പണിക്കശ്ശേരി, സുജിത്ത് എം എസ്, കെ എം നിസാർ, ആശാ എന്നിവർ സന്നിഹിതരായിരുന്നു. ഗോകുൽ, ഷൈജ ഉദയകുമാർ, കെ ബി ശ്രീജിത്ത്, രേഖ അശോകൻ, നൗഫൽ വലിയകത്ത്,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി ശ്രീരേഖ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി ബിനാ ഷെല്ലി, വൈസ് ചെയർപേഴ്സൺ അസീബ അസീസ് എന്നിവർ ആശംസ അർപ്പിച്ചു.

കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സമാപന സമ്മേളനത്തിൽ വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരവും, പ്രശംസ പത്രവും വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസി യുടെ നേതൃത്വത്തിൽ നൽകുകയുണ്ടായി. കുട്ടികളുടെ രക്ഷാകർത്താക്കളും അംഗനവാടി ടീച്ചർമാരും സജീവ സാന്നിധ്യമായി നിന്നു. ഐസിഡിഎസ് സൂപ്പർവൈസർ സിനി കെ എസ് നന്ദി പറഞ്ഞു.

Related posts

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു.

murali

“അമല” : കെഎസ്ആർടിസി ബസിൽ പ്രസവിച്ച കുഞ്ഞിന് പേരിട്ടു.

murali

എംഡിഎംഎ വിൽപ്പന നടത്തിയതിന് നെടുപുഴ പോലീസിന്റെ പിടിയിലായ യുവാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.

murali
error: Content is protected !!