NCT
KeralaNewsThrissur News

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു.

ഓട്ടുപാറ സെൻ്ററിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് റിട്ടയേർഡ് എസ്ഐ മരിച്ചു. സ്കൂട്ടർ യാത്രികനായ എങ്കക്കാട് പവ്വർ ഹൗസിന് സമീപം താമസിക്കുന്ന തങ്കേത്തിൽ വീട്ടിൽ 86കാരൻ പദ്മനാഭൻ നായർ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

ഓട്ടുപാറ ബസ്സ് സ്റ്റാൻ്റിന് സമീപത്ത് വെച്ചാണ് ടോറസ് ലോറിയും സ്കൂട്ടറും അപകടത്തിൽപ്പെട്ടത്. തുടർന്ന് വയോധികൻ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Related posts

യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്പാ ജീവനക്കാരൻ അറസ്റ്റിൽ.

murali

ഇന്ന് ഉച്ചയ്ക്കുശേഷം സ്വർണ്ണവിലയിൽ വർധന.

murali

പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞുകൊലപ്പെടുത്തി.

murali
error: Content is protected !!