കായികദ്ധ്യാപക കൂട്ടായ്മയിൽ എടത്തിരുത്തി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും വോളിബോൾ എന്ന ആശയത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ 5 യു പി. സ്കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്ട് എടത്തിരുത്തിസെൻ്റ് ആനീസ് യു പി സ്ക്കുളിൽ വെച്ച് വോളിബോൾ കോച്ചിങ് ക്യാമ്പ് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു ഉദ്ഘാടനം നിർവ്വഹിച്ചു. അന്തർദേശിയ വോളിബോൾ താരം പി.സി ഗോപിദാസ് മുഖ്യാതിഥിയായി. വാർഡ് മെംബർ എം എസ് നിഖിൽ അദ്ധ്യക്ഷതവഹിച്ചു.
ഫ്രൊഫസർ വി.കെ സരസ്വതി, നവകിരൺസ്പോട്സ് ക്ലബ്ബ് സെക്രട്ടറിപി ആർ ശ്രീനിവാസൻ, കെ.ജി കൃഷ്ണനുണ്ണി, കായികാദ്ധ്യാപിക സുജ സാജൻ, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ രമി എന്നിവർ സംസാരിച്ചു. കായി കദ്ധ്യാപകരായ പിസിരവി സി കെ. മധു ടി വി മണികണുലാൽ എന്നിവരുടെ ആശയമാണ് പഞ്ചായത്തിലെ എല്ലാ സ്ക്കൂളുകളിലും വോളിബോൾ എന്നത് . വോളിബോൾ പരിശീലനം ഇല്ലാത്ത ഹൈസ്കുളുകളിൽ കഴിഞ്ഞ ആഴ്ചയിൽ ക്യാമ്പ് ആരംഭിച്ചു.
ഉപകരണങ്ങളും, പരിശിലനവും തികച്ചും സൗജന്യമാണ്. തദവസരത്തിൽ സെൻ്റ് ആനിസ് യുപിസ്കൂൾ എടത്തിരുത്തി ആർ.സി യു.പി. സ്കൂൾ എടത്തിരുത്തി, പി.എം.എം യു.പി. സ്കൂൾ ചെന്ത്രാപ്പിന്നി ഈസ്റ്റ്, പെരുമ്പടപ്പ് ഈസ്റ്റ് യു.പി സ്കൂൾ ചെന്ത്രാപ്പിന്നി, എസ്സ്.ആർ.വി.യു.പി സ്കൂൾ ചെന്ത്രാപ്പിന്നി എന്നി സ്കൂളുകൾക്ക് വോളിബോളുകൾ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്ര ബാബു വിതരണം ചെയ്തു.
