തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (58) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ് ചെയർമാനുമാണ്.
കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടിൽ അബുവിന്റെയും പാത്തുവിന്റെയും മുത്തമകനാണ്. ഷെറീനയാണ് ഭാര്യ. മക്കൾ: അഖിൽ (സിനിമാ സഹ സംവിധായകൻ)
