NCT
KeralaNewsThrissur News

പ്രിയങ്കഗാന്ധിയെ അവഹേളിച്ച കെ ആർ മീര യുടെ ചിത്രം കത്തിച്ചും ധർണ്ണ നടത്തിയും തൃപ്രയാറിൽ മഹിളാകോണ്‍ഗ്രസ്സിന്റെ പ്രതിഷേധം.

തൃപ്രയാർ : ‘ആ മരത്തെയും മറന്നു മറന്നു ഞാൻ‘എന്ന പുസ്തകത്തിൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും വയനാട് MP യുമായ പ്രിയങ്കഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ച അശ്ലീല സാഹിത്യക്കാരി KR മീരയുടെ ചിത്രം കത്തിച്ചും പ്രതിഷേധ ധർണ്ണയും നടത്തി മഹിളാ കോൺഗ്രസ്‌ നാട്ടിക ബ്ലോക്ക്‌ കമ്മിറ്റി തൃപ്രയാറിൽ പ്രതിഷേധിച്ചു.

രാജ്യത്തിന് വേണ്ടി പിടഞ്ഞു വീണു മരിച്ച് ധീര രക്ത സാക്ഷിത്വം വഹിച്ച രാജീവ്‌ ഗാന്ധിയുടെ മകളും AICC ജനറൽ സെക്രട്ടറിയും എം പി യുമായ പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി അവഹേളിച്ച എഴുത്തുകാരി കെ ആർ മീര തന്റെ പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിഷേധ ധർണ്ണയിൽ കെ ആർ മീരയുടെ ഫോട്ടോ കത്തിച്ചു കൊണ്ട് നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷൗക്കത്തലി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി വിനു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിമാരായ ജയ സത്യൻ, രഹന ബിനീഷ് ,റസിയ അന്തിക്കാട്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സന്ധ്യ ഷാജി ,മഹിളാകോൺഗ്രസ്സ് നാട്ടിക മണ്ഡലം പ്രസിഡണ്ട് റീനപത്മനാഭൻ ,തളിക്കുളം മണ്ഡലം പ്രസിഡണ്ട് നീതുപ്രംലാൽ ,അന്തിക്കാട് മണ്ഡലം പ്രസിഡണ്ട് KM തങ്കമണി എന്നിവർ സംസാരിച്ചു

Related posts

എടത്തിരുത്തി സ്വദേശിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലാക്കി.

murali

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali

പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ മുങ്ങിമരിച്ചു.

murali
error: Content is protected !!