NCT
KeralaNewsThrissur News

കാവടികൾ നിറഞ്ഞാടി: തീരദേശത്ത് തൈപ്പൂയ്യ മഹോത്സവം.

വാടാനപ്പള്ളി : കാവടികൾ നിറഞ്ഞാടി. തീരദേശത്ത് തൈപ്പൂയ്യ മഹോത്സവം ആഘോഷിച്ചു. വാടാനപ്പള്ളി ചക്കാമഠത്തിൽ പൂശാരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആൽമാവ്ദേശം, വടക്ക്ദേശം എന്നിവിടങ്ങളിൽ നിന്ന് നാദസ്വരം, ശിങ്കാരിമേളം, തെയ്യം എന്നിവയോടെ കാവടി വരവ് ഉണ്ടായി. വൈകീട്ട് പൂരം എഴുന്നെള്ളിപ്പും നടന്നു. രാത്രിയും കാവടി വരവ് ഉണ്ടായി.

ഏങ്ങണ്ടിയൂർ ഏത്തായ് പടിഞ്ഞാറ് സുബ്രഹ്മണ്യസ്വാമി ബാലശാസ്ത ക്ഷേത്രത്തിൽ സനാദന, വിഷ്ണുമായ, ജയഭാരത് , അഴിമുഖം ഭാരത് എന്നീ നാലിടങ്ങളിൽ നിന്ന് നാദസ്വരം, ശിങ്കാരിമേളം എന്നിവയോടെ കാവടിവരവ് ഉണ്ടായി. തിരുമംഗലം ശിവക്ഷേത്രത്തിൽ തുഷാര ക്ലബിന്റെ നേതൃത്വത്തിൽ കാവടി വരവ് ഉണ്ടായി.

തായംകുളങ്ങര കാവടി സംഘം, ചേർപ്പ് ബാലസംഘം, പെരുമ്പിള്ളിശ്ശേരി പടിഞ്ഞാറുവിഭാഗം കാവടി സമാജം, ഊരകം ശ്രീ നാരായണ കാവടി സമാജം, പൂത്തറയ്ക്കൽവിവേകാനന്ദാ കാവടി സമാജം, ചേർപ്പ് കാവടി സമാജങ്ങളുടെ കാവടിയാട്ടം, രഥം എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, തെയ്യം കലാരൂപങ്ങൾ,നാദസ്വരം, ബാൻ്റ് വാദ്യം, കാഴ്ച ശീവേലി,

മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, ദീപാരാധന, പെരുവനം ശങ്കര നാരായണൻ മാരാരുടെ നേതൃത്വത്തിൽ തായമ്പക, കേളി, വിളക്കെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരി മേളം എന്നിവയുണ്ടായിരുന്നു.

എടമുട്ടം ശ്രീനാരായണ സുദർശന സമാജം ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് പൂക്കാവടികളും പീലി കാവടികളും നിറഞ്ഞാടി. ഉച്ചക്കുശേഷം കൂട്ടിയെഴുന്നള്ളിപ്പും നടന്നു.

Related posts

നജ്മ അന്തരിച്ചു.

murali

പുതുക്കാട് ചായക്കടയുടെ മറവില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്പന; പ്രതികൾ പിടിയില്‍.

murali

എടമുട്ടം ശ്രീ പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേല ഇന്ന്.

murali
error: Content is protected !!