NCT
KeralaNewsThrissur News

സംസ്ഥാന സർക്കാർ അവതരിപ്പിച്ച അവസാന ബഡ്ജറ്റ് സാധാരണക്കാരുടെ നെറുകയിൽ അടിച്ച ബഡ്ജറ്റ് ആയി മാറി – കോൺഗ്രസ്‌.

തൃപ്രയാർ : സംസ്ഥാന സർക്കാർ ഇപ്പോൾ അവതരിപ്പിച്ച ബഡ്ജറ്റ് പിണറായി വിജയന്റെ അവസാന ബഡ്ജറ്റ് ആണെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ നെറുകയിൽ അടിച്ച ബഡ്ജറ്റായി മാറിയെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി ഐ ഷൗക്കത്തലി പറഞ്ഞു,

ഇപ്പോൾ അവതരിച്ച ബഡ്ജറ്റിൽ ഭൂനികുതിക്ക് അമ്പത് ശതമാനം വില വർദ്ധിപ്പിച്ച് എല്ലാ മേഖലയിലും വില വർദ്ധനവ് നടത്തി പാവപ്പെട്ട ജനങ്ങക്ക് ഏത് രീതിയിലും ജീവിക്കാൻ കഴിയാത്ത വിധം വില വർദ്ധിപ്പിച്ചു സാധാരണക്കാരായ ജനങ്ങളെ വെല്ലുവിളിക്കുന്ന ബഡ്ജറ്റ് ആയി മാറി എന്നും പി ഐ ഷൗക്കത്തലി കൂട്ടിച്ചേർത്തു.

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ബജറ്റിൽ അമ്പത് ശതമാനം ഭൂനികുതി വർദ്ധിപ്പിച്ചു നികുതി കൊള്ള നടത്തുന്ന സർക്കാരിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ കോൺഗ്രസ്‌ നാട്ടിക മണ്ഡലം കമ്മിറ്റി നാട്ടിക വില്ലേജ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ഐ ഷൗക്കത്തലി.

ധർണ്ണയിൽ കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എൻ സിദ്ധപ്രസാദ്,സിജി അജിത് കുമാർ, ടിവി ഷൈൻ, ജീജ ശിവൻ, സി എസ് മണികണ്ഠൻ,കെ വി സുകുമാരൻ, പി സി മണികണ്ഠൻ, മധു അന്തിക്കാട്ട് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ് എന്നിവർ സംസാരിച്ചു,

മഹിളാ കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ റീന പത്മനാഭൻ, യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് രാനീഷ് കെ രാമൻ, പി കെ നന്ദനൻ, പ്രവാസി കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡണ്ട് എ കെ വാസൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മോഹൻദാസ് പുലാക്ക പറമ്പിൽ, രാജീവ് അരയംപറമ്പിൽ,

എം വി ജയരാജൻ, സി കെ മണികണ്ഠൻ,സി കെ ജ്യോതി,കെ വിനോദ് കുമാർ,ഉണ്ണികൃഷ്ണൻ കോരമ്പി, ഷെരീഫ് പാണ്ടികശാല,അഭിഷിക് ചളിങാട്ട്,സുബൈദ, പ്രകാശൻ, രഘുനാദ് നായരുശേരി,സരോജിനി അപ്പുണ്ണി, രാധ ആനന്ദൻ,കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,പത്മിനി, വേണുഗോപാൽ, സൈനബ,സ്കന്ദരാജ് നാട്ടിക,എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി

Related posts

എടമുട്ടം പാലപ്പെട്ടി ബീച്ചിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.

murali

സി.സി. മുകുന്ദൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു .

murali

കിടപ്പിലായ വയോധികയുടെ 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഹോം നേഴ്‌സിനെയും, കൂട്ടാളിയെയും ഗോവയിൽ നിന്നും അറസ്റ്റ് ചെയ്തു.

murali
error: Content is protected !!