NCT
KeralaNewsThrissur News

സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചാരണ ജാഥ തുടങ്ങി.

ഇരിങ്ങാലക്കുട : സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിൻ്റ അവഗണനക്കെതിരെ കേരളം ഇന്ത്യയിലല്ലെ എന്ന ചോദ്യമുയർത്തി സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽ നട പ്രചാരണ ജാഥ തുടങ്ങി. എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലക്കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലക്കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് പ്രസംഗിച്ചു.

ഏരിയ കമ്മിറ്റി അംഗം സി ഡി സിജിത്ത് സ്വാഗതവും എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി ഒ എൻ അജിത്കുമാർ നന്ദിയും പറഞ്ഞു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ക്യാപ്റ്റനും ജില്ലാ കമ്മിറ്റി അംഗം ശ്രീലാൽ വൈസ് ക്യാപ്റ്റനും കെ സി പ്രേമരാജൻ മാനേജരുമായ ജാഥ ബുധനാഴ്ച 19ന് രാവിലെ എടക്കുളം നെറ്റിയാട് സെൻ്ററിൽ നിന്നും തുടങ്ങി രാത്രി ഏഴിന് മുരിയാട് പഞ്ചായത്ത് ഓഫിസ് പരിസരത്ത് സമാപിക്കും.

Related posts

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹം.!

murali

തൃശൂരിൽ വൻ ലഹരി വേട്ട; 330 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി.

murali

നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്.

murali
error: Content is protected !!