നാട്ടിക : കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സി പി ഐ എം ൻ്റെ നേതൃത്വത്തിൽ ഈ മാസം 25 ന് നടത്തുന്ന ബി എസ് എൻ എൽ ഓഫീസ് മാർച്ചിൻ്റെ പ്രചരണാർത്ഥം സി പി ഐ എം നാട്ടിക ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന കാൽ നട പ്രചരണ ജാഥ മൂന്നാം ദിവസം വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി.
ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു ക്യാപ്റ്റനും എരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ.വി കെ ജ്യോതിപ്രകാശ് വൈസ് ക്യാപ്റ്റൻ ,കെ എ വിശ്വംഭരൻ മാനേജരുമായ ജാഥ ശനിയാഴ്ച്ച രാവിലെ 9 ന് തളിക്കുളം സെൻ്ററിൽ ഉജ്വല സ്വീകരണത്തോടെ അരംഭിച്ചു.തുടർന്ന് ബ്ലോക്ക് ഓഫീസ് പരിസരം, തൃപ്രയാർ ബസ്സ്റ്റാൻ്റ്, വലപ്പാട് ചിത്ര പരിസരം, കോതകുളം, കരയാവട്ടം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം എടമുട്ടത്ത് സമാപിച്ചു.
ജാഥാ ക്യാപ്റ്റൻ എം എ ഹാരീസ് ബാബു, വൈസ് ക്യാപ്റ്റൻ അഡ്വ.വി കെ ജ്യോതി പ്രകാശ്, മാനേജർ കെ എ വിശ്വംഭരൻ, കെ ആർ സീത, വി ആർ ബാബു, കെ സി പ്രസാദ്, കെ ബി ഹംസ, ഇ കെ തോമാസ്, കെ എച്ച് സുൽത്താൻ, ഇ പി കെ സുഭാഷിതൻ,പി എസ് ഷജിത്ത്, പി എ രാമദാസ്, രാജിഷ ശിവജി,സുരേഷ് മoത്തിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. 23 ഞായറാഴ്ച്ച രാവിലെ 9 ന് എടത്തിരുത്തി ചൂലൂർ സി ടി വി സെൻ്ററിൽ കാൽനട ജാഥ ആരംഭിക്കും തുടർന്ന് പുളിച്ചോട്, സി വി സെൻ്റർ, ഗ്രാമലക്ഷ്മി പരിസരത്തെ പര്യടനത്തിന് ശേഷം കാളമുറിയിൽ കാൽനട പ്രചരണ ജാഥക്ക് സമാപനമാകും
