തൃപ്രയാർ : പത്തേമാരിയിലും കപ്പലിലും പോയവരാണ് ഈ നാടിന്റെ വികസനത്തിനും പ്രവാസ ജീവിതത്തിന് വഴി കാട്ടി തന്നവരെന്ന് കേരള സർക്കാർ നോർക്ക എറണാകുളം റീജിയണൽ അസിസ്റ്റന്റ് രശ്‌മികാന്ത് പറഞ്ഞു. പത്തേമാരി പ്രവാസി സംഗമവും സമാദരണ സദസ്സും തൃപ്രയാറിൽ ഉത്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
പത്തേമാരി പ്രവാസി സമിതി പ്രസിഡണ്ട് അബ്ദു (തടാകം) അദ്ധ്യക്ഷത വഹിച്ചു. പത്തേമാരി രക്ഷാധികാരി കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം,ലോക കേരള സഭ മെമ്പർ പി.കെ.കബീർ സലാല, ക്രൈം ബ്രാഞ്ച് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എം. സുരേന്ദ്രൻ, തൃപ്രയാർ പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത്,നൗഷാദ് തെക്കുംപുറം,സകരിയ (ചൈന)പി.എ.കബീർ, കുഞ്ഞിമൊയ്തു തുടങ്ങിയവർ സംസാരിച്ചു.
പത്തേമാരിയിലും കപ്പലിലും പോയവരെ ചടങ്ങിൽ ആദരിച്ചു. ഷെരീഫ് ഇബ്രാഹിം എഴുതിയ പത്തേമാരി ഇംഗ്ലീഷ് പരിഭാഷ പുസ്തകം ചടങ്ങിൽ രശ്‌മികാന്ത് പ്രകാശനം ചെയ്തു. ബി.ബി.എൽ.എൽ.ബിയ്ക്ക് ഒന്നാം റാങ്ക് ലഭിച്ച ശ്രദ്ധ സുരേന്ദ്രനെ ആദരിച്ചു.
