NCT
KeralaNewsThrissur News

പെയിൻ്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

ഇരിങ്ങാലക്കുട : പെയിൻ്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മാള നെയ്തക്കുടിയിൽ ഒരു വീട്ടിൽ പെയിൻ്റിംഗിനായി മതിൽ കഴുകുന്നതിനിടെ ഇലക്ട്രിക് പമ്പിൽ നിന്നും ഷോക്കേറ്റ് കരൂപ്പടന്ന മുസാഫരിക്കുന്ന് പുതുവീട്ടിൽ അമ്മുക്കുഞ്ഞി – ഐഷാബീവി ദമ്പതികളുടെ മകൻ ഷാഹിദ് (35) നിര്യാതനായി.

വൈകീട്ട് പണി നിർത്തുന്നതിന് തൊട്ടു മുമ്പാണ് അപകടം ഉണ്ടായത്. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിനു ശേഷം ഖബറടക്കം നടത്തി. .ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം.

Related posts

പോലീസ് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്.

murali

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു.

murali

ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ലോറി ഇടിച്ച് മരിച്ചു.

murali
error: Content is protected !!