NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ബീച്ചുകളിലെ കടകളിൽ മോഷണം : നാട്ടിക സ്വദേശിയായ യുവാവ് പിടിയിൽ കൊടുങ്ങല്ലൂരിൽ ബീച്ചുകളിലെ കടകളിൽ മോഷണം : നാട്ടിക സ്വദേശിയായ യുവാവ് പിടിയിൽ.

കൊടുങ്ങല്ലൂർ : അഴീക്കോട്, മുനക്കൽ ബീച്ചുകളിലെ കടകളിൽ മോഷണം നടത്തുകയും ചന്തപ്പുരയിൽ നിന്ന് ബൈക്ക് മോഷ്ടിക്കുകയും ചെയ്ത സംഭവങ്ങളിൽ പ്രതി അറസ്റ്റിൽ. നാട്ടിക സ്വദേശി ചീരംകുളം അനന്തുകൃഷ്ണൻ (20) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വാഹന പരിശോധന നടത്തുന്നതിനിടയിൽ സംശയാസ്പദകരമായ രീതിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി വന്ന അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നാണ് കടകുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസും, ബൈക്ക് മോഷണക്കേസും തെളിഞ്ഞത്. സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി.കെ, സബ് ഇൻസ്പെക്ടർമാരായ ജഗദീഷ്, സജിൽ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻനാഥ്, ബിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ റംസാൻ വ്രതത്തിന് നാളെ തുടക്കം.

murali

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

murali

വലപ്പാട് ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

murali
error: Content is protected !!